|
Tuesday, 09. March 2010 |
|
|
|
|
|
തിരുനബി (Υαμ Ηααε Ϊανε
ζΣα )
യുടെ സ്നേഹപ്രപഞ്ചം
പരിപാടിക്ക് ആവേശകരമായ സമാപനം
കൂടുതല്
വാര്‍ത്തകളും ചിത്രങ്ങളും |
ഇമാം ഹസ്സാനുബിനു സാബിത്ത് (റഅ) സ്മാരക
പ്രഥമ പുരസ്കാരം പി എ മുഹമ്മദ് ഫാറൂഖ്
നഈമിക്ക്
തിരുവനന്തപുരം : പ്രവാസി
സംഘടനയായ ഇന്റര്‍നാഷണല്‍ മുസ്ലിം
ഫ്രെട്ടെര്നിട്ടി ഫോറത്തിന്റെ
പ്രഥമ ഇമാം ഹസ്സാനുബിനു സാബിത്ത് (റഅ)
സ്മാരക പുരസ്കാരം യുവ പണ്ഡിതനും
വാഗ്മിയുമായ പി എ മുഹമ്മദ് ഫാറൂഖ്
നഈമിക്ക്
അല് ബുഖാരിക്ക് നല്‍കുമെന്ന് സംഘടക
ഭാരവാഹികള് വാര്‍ത്താ സമ്മേളനത്തില്
അറിയിച്ചു. വൈജ്ഞാനിക സേവനം, പ്രവാചക
ചരിത്ര പഠനം തുടങ്ങിയ രംഗങ്ങളില്
പ്രാഗല്ഭ്യം തെളിയിച്ചവര്‍ക്കാണ് ഈ
അവാര്‍ഡ് നല്‍കുന്നത്.
50000 രൂപയും പ്രശസ്തി പത്രവുമാണ്
അവാര്‍ഡ് . കൊല്ലം സൊദേശിയായ പി എ
മുഹമ്മദ് ഫാറൂഖ്
നഈമി ചരിത്ര
ഗവേഷണ വിദ്യാര്‍ഥി, കഴിവുറ്റ സംഘാടകന്
,മാതൃക യോഗ്യനായ പ്രബോധകന് ,
എഴുത്തുകാരന് എന്നീ നിലകളില്
ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍
കാഴ്ച്ചവെച്ചതായി അവാര്‍ഡ് കമ്മിറ്റി
വിലയിരിത്തി. കേരള സര്‍വകലാശാലയില്‍
ഗെവേഷണ വിദ്യാര്‍ഥിയാണ് നഈമി. സൗദി അറേബ്യ
മുന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ
ഡോ.അബ്ദു അമനിയുടെ "ഇന്നഹാ ഫാത്തിമാ"
എന്നാ അറബി രചന 'ഇത് ഫാത്തിമ' എന്ന
പേരിലേക്ക് മലയാളത്തിലേക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. എന്
ഇല്യാസ് കുട്ടി, പ്രഫസര് എ കെ അബ്ദുല്
ഹമീദ് , പ്രഫസര് എം പി മഹ്മൂദ്
എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ്
ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ന് കൊല്ലം
പള്ളിമുക്കില് നടക്കുന്ന മീലാദ്
വാര്‍ഷിക പ്രഭാഷണ സമ്മേളനത്തില്
അവാര്‍ഡ് വിതരണം ചെയ്യും. സമസ്ത കേരള
ജമ്മിയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ്
അബ്ദുറഹ്മാന് അല് ബുഖാരി ഉള്ളാള്
തങ്ങള്, കാന്തപുരം എ പി മുഹമ്മദ്
മുസ്ലിയാര് , മന്ത്രിമാര് , എം പി എം
എല് എ മാര് എന്നിവര് പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില് നിസാര് എസ
കാട്ടില് ,അബ്ദുറഹിം പള്ളിമുക്ക് , എ
സൈഫുദീന് ഹാജി , മുഹമ്മദ് ഹാഷിം ,എം
അബുല് ഹസന് പങ്കെടുത്തു. |
|
|
|
|
|
|
 |